Tuesday, March 31, 2020

രാജാവിന്റെ പരീക്ഷണം

ഫാത്തിമ ജസ്ന എം  6A
ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു.
   ഒരുപാട് കാലങ്ങൾക്ക് ശേഷം രാജാവിന് രണ്ട് ആൺ കുഞ്ഞുങ്ങൾ പിറന്നു.ഒന്നാമൻ അജയനും രണ്ടാമൻ  വിജയനുമായിരുന്നു.
അവർ വലുതായപ്പോൾ അജയൻ വളരെ മടിയനും ജനങ്ങളുടെ സങ്കടത്തിൽ സന്തോഷവാനുമായിരുന്നു. അതിനാൽ ജനങ്ങൾക്ക് അവനെവെറുപ്പായിരുന്നു
.എന്നാൽ വിജയൻ രവീന്ദ്ര രാജാവിനെ പോലെ ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും ബുദ്ധിമാനുമായിരുന്നു.
      വളരെ കാലങ്ങൾക്ക് ശേഷം രാജാവിന്  മാറാരോഗം ബാധിച്ചു. തനിക്ക് അധികകാലം ജീവിക്കാൻ കഴിയില്ലെന്നറിഞ്ഞ രാജാവ് തന്റെ രണ്ട് മക്കളേയും അടുത്ത് വിളിച്ചു." ഇനി ഞാൻ അധികകാലം ജീവിച്ചിരിക്കില്ല. എൻ മരണത്തിന് ശേഷം ഈ ദേവാനന്ദപുരം ഭരിക്കാൻ ഒരു രാജാവ് വേണം. 
നിങ്ങളിലാരാണ് അതിൻ യോജിച്ചയാളെന്ന് ഞാൻ പരീക്ഷിക്കും. ഞാൻ നിങ്ങൾക്ക് പരീക്ഷണം തരാം. അതിന് ശേഷം ജനങ്ങൾക്കിഷ്ട്ടപ്പെട്ട
ആളുമായിരിക്കും എന്റെ കാലശേഷം രാജാവ്. പരീക്ഷണമെന്നാൽ: നിങ്ങൾ രണ്ട് പേരും ഇന്ന് രാത്രി പുറത്തിറങ്ങി ജനങ്ങളുടെ കുറവുകൾ തിരുത്തണം" എന്ന് രാജാവ് പറഞ്ഞപ്പോൾ അജയനും വിജയനും ഈ പരീക്ഷണത്തിന് തയ്യാറായി.
 അന്ന് രാത്രി അജയനും വിജയനും ഗ്രാമത്തിലേക്ക് പോയി.ഗ്രാമം എത്താറായപ്പോൾ അവർ രണ്ട് വഴിക്ക് പിരിഞ്ഞു. അജയൻ കുറേ ദൂരെ നടന്ന് ക്ഷീണമായപ്പോൾ അവിടെ കണ്ട മരത്തിൻ ചുവട്ടിൽ കിടന്നുറങ്ങി.എന്നാൽ ഈ സമയംവിജയൻ
ജനങ്ങളുടെ
സങ്കടങ്ങൾക്കും
കുറവുകൾക്കുംപരിഹാരം കണ്ടു.
     പിറ്റെ ദിവസം രാജാവ് രണ്ട് പേരെയും വിളിച്ച് എന്താണ് ചെയ്തെന്ന് ചോദിച്ചപ്പോൾ അജയൻ പറഞ്ഞു:" ഒരു വൃദ്ധൻ രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു. അയാൾക്ക് ഞാൻ ഭക്ഷണം കൊടുത്തു".
അജയൻ രാജാവിനോട് കള്ളമായിരുന്നു പറഞ്ഞത്. എന്നാൽ, വിജയൻ പറഞ്ഞു:" ഞാൻ നടന്ന് പോകുമ്പോൾ ഒരു വീട്ടിൽ നിന്ന് കുറേ പേരുടെ നിലവിളിയുംകരച്ചിലും കേട്ടു .ഞാൻ കാര്യമന്വേഷിച്ചപ്പോൾ ആ വീട്ടിലെ യജമാനൻ പറഞ്ഞു:"എന്റെ മോളുടെ കല്യാണത്തിന് ഇനി രണ്ട്
ദിവസമേയുള്ളൂ. അത് നടത്താൻ എന്റെ കൈയ്യിൽ കാശില്ല". ഇത് കേട്ടപ്പോൾ എനിക്ക് നല്ല വിഷമമായി.ഞാനവർക്ക് എന്റെ സ്വർണ്ണ മോതിരവും ഒരു പണക്കിഴിയും കൊടുത്തു."
പിറ്റേ ദിവസം രാജാവ് ജനങ്ങളോട് കൊട്ടാര മുറ്റത്തേക്ക് വരാനാവശ്യപ്പെട്ടു. എല്ലാവരും വന്നപ്പോൾ രാജാവ് ജനങ്ങളോട് പറഞ്ഞു: "എനിക്ക് മാറാരോഗമാണെന്ന് നിങ്ങൾക്ക് അറിയില്ലെ, അതിനാൽ എന്റെ മരണം അടുത്തിരിക്കുന്നു. എന്റെ മക്കളിലാരായിരിക്കണം രാജാവെന്ന്  തീരുമാനിക്കേണ്ടത് നിങ്ങളാണ് " .
  അപ്പോൾ ജനങ്ങൾ എല്ലാവരും ഒരുമിച്ച് പറഞ്ഞു: "ഞങ്ങൾക്ക് വിജയനെ രാജാവാക്കാനാണ് താൽപര്യം. കാരണം
അവൻ ഞങ്ങൾക്ക് പ്രിയങ്കരനും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ് " .
ഇതുകേട്ട രാജാവ് മക്കളോട് പറഞ്ഞു:  "ഒന്നാമത്തെ പരീക്ഷണത്തിൽ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെന്ന് ഞാൻ വീക്ഷിച്ചിരുന്നു. അതിൽ വിജയിച്ചത് വിജയനാണ് ."
പിന്നീട് ജനങ്ങളോട് പ്രഖ്യാപിച്ചു: നിങ്ങൾക്ക് രാജാവാക്കാൻ താൽപര്യമുള്ളവനും ഞാൻ നടത്തിയ പരീക്ഷണത്തിലെ വിജയിയുമായ വിജയനാണ് ഇന്ന് മുതൽ നിങ്ങളുടെ രാജാവ് എന്നും, സൈന്യത്തിന്റെ നേതാവായി അജയനുമാണ് " .

      ഗുണപാഠം:- അധ്വാനിക്കേണ്ട സന്ദർഭത്തിൽ അധ്വാനിക്കുക, എല്ലാവരുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുക


മുഹമ്മദ് സിനാൻ 5B

എത്ര നാളിങ്ങനെ

ധ്യാൻ കൃഷ്ണ 7A
എത്ര പേരിങ്ങനെ മരണമടയുന്നു
എത്ര പേരിങ്ങനെ രോഗികളാവുന്നു
എത്ര നാളിങ്ങനെ പേടിച്ചിരിക്കും നാം
ഒത്തൊരുമിച്ചാൽ നമുക്കും പൊരുതാം....

തീക്കനലായി നീ ഭൂമിയിലെത്തി
കാട്ടുതീ പോലെ ആക്രമിച്ചു
വെള്ളവും സോപ്പുമായി
നിന്നോടു പൊരുതും
നിന്നെ തുരത്താൻ.....
നിന്നെ തുരത്താൻ.....

Sunday, March 29, 2020

മാന്ത്രികപ്പെട്ടി

ഫാത്തിമ ഫിദ
5th
കുട്ടാപ്പിക്ക് സ്കൂളിൽ പോകാൻ തീരെ ഇഷ്ടമല്ല. കൂട്ടുകാരൊക്കെ സ്കൂളിൽ പോകുമ്പോൾ കുട്ടാപ്പി എന്തെങ്കിലും തരികിട കാണിക്കും. കൈ വേദനിക്കുന്നു തല വേദനിക്കുന്നു എന്നൊക്കെ പറഞ്ഞ് കള്ളത്തരം കാണിച്ച് മിക്ക ദിവസങ്ങളിലും കുട്ടാപ്പി സ്കൂളിൽ പോകില്ല.
എല്ലാ കൂട്ടുകാരും സ്കൂളിൽ പോയിക്കഴിഞ്ഞാൽ കുട്ടാപ്പി ഒറ്റക്ക് പാടത്തും പറമ്പിലും കറങ്ങി നടക്കും.
ഒരു ദിവസം മടിപിടിച്ച് സ്കൂളിൽ പോകാതെ നടന്നപ്പോൾ വഴിയരികിൽ നിന്ന് ഒരു പെട്ടികിട്ടി. നല്ല ഭംഗിയുള്ള കളർ ചെയ്ത ഒരു പെട്ടി. കുട്ടാപ്പി പെട്ടിയുമായി വീട്ടിലേക്ക് പോയി. തിരിച്ചും മറിച്ചും നോക്കിയിട്ടും പെട്ടി തുറക്കാൻ കുട്ടാപ്പിക്ക് സാധിച്ചില്ല.
സ്കൂൾ വിട്ട് കൂട്ടുകാർ വന്നപ്പോൾത്തന്നെ കുട്ടാപ്പി ഓടിച്ചെന്ന് പെട്ടി കിട്ടിയ കാര്യം അവരോട് പറഞ്ഞു. കുട്ടാപ്പിയും കൂട്ടുകാരും ചേർന്ന് പെട്ടി വീണ്ടുമെടുത്ത് പരിശോധിക്കാൻ തുടങ്ങി. കുറേ നോക്കിയിട്ടും പെട്ടി തുറക്കാൻ പറ്റിയില്ല. തുറക്കാൻ സാധിക്കാത്ത ഒരു കൗതുക വസ്തുവാണ് ആ പെട്ടി എന്നവർക്ക് തോന്നി.
അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകാതിരിക്കാനുള്ള നുണകൾ അലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ പെട്ടിക്ക് മുകളിൽ ഒരു പുസ്തകം ഇരിക്കുന്നത് കുട്ടാപ്പി കണ്ടത്. ഇതിവിടെയുള്ളതല്ലല്ലോ..! എടുത്ത് നോക്കിയപ്പോൾ ധാരാളം ചിത്രങ്ങളും എഴുത്തുമുള്ള ഭംഗിയുള്ള പുസ്തകം. കൂട്ടുകാർ ആരെങ്കിലും ഇന്നലെ വന്ന പോൾ മറന്ന് വച്ചതാവും എന്ന് കരുതി അവൻ പുസ്തകം എടുത്ത് വച്ചു.
അടുത്ത ദിവസം കുട്ടാപ്പി എഴുന്നേറ്റ് നോക്കായപ്പോൾ പെട്ടിക്ക് മുകളിൽ അതാ മറ്റൊരു പുസ്തകം. കാണുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഭംഗിയുള്ള ചിത്രങ്ങളും കഥയുമുള്ള പുസ്തകം. സ്കൂളിൽ പോകാൻ മടിയതായ കുട്ടാപ്പിക്ക് ഒന്നും വായിക്കാൻ അറിയില്ലായിരുന്നു. അവൻ പുസ്തകം കൂട്ടുകാ കാണിച്ചു. അവർ ഓരോരുത്തരും ഒറ്റ ഇരിപ്പിന് ആ പുസ്തകങ്ങൾ വായിച്ചു തീർത്തു. ഇത്ര രസകരമായ കഥകളുളള പുസ്തകങ്ങൾ എവിടന്ന് കിട്ടി എന്ന് അവർ ഒരുപാടു തവണ കുട്ടാപ്പിയോട് ചോദിച്ചു. എന്നാൽ തന്റെ പെട്ടി തന്നതാണ് എന്നവൻ പറഞ്ഞില്ല.
ഓരോ ദിവസവും കുട്ടാപ്പിക്ക് പുതിയ പുതിയ പുസ്തകങ്ങൾ കിട്ടി.ഒന്നും വായിക്കാൻ അറിയാത്ത കുട്ടിപ്പി, കുട്ടുകാർ അതെല്ലാം വായിച്ച് രസിക്കുന്നത് നോക്കി നിന്നു.
അങ്ങിനെ കൂട്ടുകാർ വായിച്ച് രസിക്കുന്നത് കണ്ട് കുട്ടാപ്പിക്ക്  സ്വയം വായിക്കാൻ വലിയ ആഗ്രഹം തോന്നിത്തുടങ്ങി. ഞാനും ഇനി മുതൽ എന്നും സ്കൂളിൽ പോകുന്നുണ്ടെന്ന് അവൻ അപ്പോൾത്തന്നെ ഉറപ്പിച്ചു.

വറ്റിയ കുളം

കഥ
റിദ ജബീൻ
6A
പണ്ട് പണ്ട് ഒരു കുറ്റിക്കാട്ടിൽ ഒരു പാട് മ്യഗങ്ങൾ താമസിച്ചിരുന്നു. ആ കുറ്റിക്കാട്ടിൽ ഒരു കുളം മാത്രമേ ഉണ്ടായിരുന്നൊളളു. എല്ലാ മൃഗങ്ങളും ആ കുളത്തിൽ നിന്നാണ് വെള്ളം കുടിക്കാറുള്ളത്. ഒരു ദിവസം മുയൽ കുളത്തിലേക്ക് വെള്ളം കുടിക്കാൻ പോയി. പക്ഷേ മുയലിന് വെള്ളം കിട്ടിയില്ല. കുളത്തിൽ വെള്ളം വറ്റിയിരുന്നു. അപ്പോഴാണ് ആമയും കുളത്തിലേക്ക് വരുന്നത്.ആ മ മുയലിനോട് ചോദിച്ചു. നീ എന്താ വെള്ളം കുടിക്കാതെ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. അപ്പോൾ മുയൽ ആമയോട് പറഞ്ഞു. കുളത്തിൽ വെള്ളം വറ്റിയിട്ടുണ്ട്. നീ എന്താണീ പറയുന്നത്. എന്നാ നീ ഒന്ന് വന്ന് നോക്ക്. അപ്പോൾ ആ മ കുളത്തിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. ന്ദേ ഇതെങ്ങനെ സംഭവിച്ചു. ഹ ഹ ഹ ഇത് കാട്ടാന കുടിച്ച് വറ്റിച്ചതായിരിക്കും. അപ്പോഴാണ് അതുവഴി മാൻ വ വന്നത്. മാനിനേയും കുളം വറ്റിച്ചത് അവർ കാണിച്ചു കൊടുത്തു. മാൻ ഒരു ബുദ്ധിശാലിയായിരുന്നു. മാനിന് കാര്യം മനസിലായി. മാൻ അവർക്ക് പറഞ്ഞു കൊടുത്തു. ഇപ്പോൾ വേനൽകാല മാണെന്നും വെള്ളത്തിന് നമ്മൾ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്നും പറഞ്ഞു. മുയൽ ചോദിച്ചു വെള്ളം കിട്ടാൻ ഇനി ഇപ്പോ എന്താ ഒരു വഴി. നമുക്ക് ഈ കുറ്റിക്കാട്ടിൽ നിന്നും താമസം മാറിയാലോ എന്ന് ആമ പറഞ്ഞു. അപ്പോൾ മാൻ പറഞ്ഞു വേനൽക്കാലത്ത് ഏത് കാട്ടിലും വെള്ളമുണ്ടാകില്ല. പിറ്റേന്ന് രാവിലെ അവർ യോഗം കൂടാമെന്ന് തീരുമാനിച്ചു. എല്ലാ മൃഗങ്ങളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യോഗം നടക്കുന്നതിനിടയിൽ ഒരു മനുഷ്യൻ കാട്ടിലൂടെ പോകുന്നുണ്ടായിരുന്നു. ഒരു നല്ല മനുഷ്യനായിരുന്നു അത്. മാൻ ആ മനുഷ്യനെ കണ്ടു. മനഷ്യനെ കണ്ട വിവരം മറ്റു മൃഗങ്ങളെയെല്ലാം മാൻ അറിയിച്ചു. മൃഗങ്ങളിൽ ഒരാൾ പറഞ്ഞു ആ മനുഷ്യൻ വനങ്ങൾ നശിപ്പിക്കാൻ വന്നതായിരിക്കും നമ്മളെ കണ്ടാൽ  നമ്മളെയും ഉപദ്രവിക്കും. പേടിച്ച് മൃഗങ്ങൾ വനങ്ങൾക്കിടയിൽ ഒളിച്ചിരുന്നു. ആ മനുഷ്യൻ കുറ്റിക്കാടിലൂടെ പോകുമ്പോഴായിരുന്നു ആ വറ്റി വരണ്ട ആ കുളം കണ്ടത്. അയാൾ ചിന്തിച്ചു ഈ കുറ്റിക്കാട്ടിൽ ആകെ ഒരു കുളമേ ഒള്ളു അത് വറ്റിയിരിക്കുന്നു. മൃഗങ്ങൾ എങ്ങെനെ അവരുടെ ദാഹമകറ്റും. ആ മനുഷ്യന്റെ അടുത്ത് കുളം കുത്താനുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. അയാൾ രാവും പകലും കുളം കുത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് കുളമായി മാറി. അതിൽ ഒരു പാട് വെള്ളവും ഉണ്ടായിരുന്നു. മൃഗങ്ങളെല്ലാം ഈ മനുഷ്യന്റെ നല്ല പ്രവത്തി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മൃഗങ്ങളെല്ലാം ആ മനുഷ്യന്റെ അടുത്തേക്ക് ചെന്ന് അയാളോട് ഒരായിരം നന്ദി പറഞ്ഞു. അവരെല്ലാവരും ദാഹം തീരുന്നത് വരെ വെള്ളം കുടിച്ചു.

"തിരിച്ചറിവ് "

കവിത
ശ്രീകാന്ത് നായർ
+2 അദ്ധ്യാപകൻ


"നേരം വെളുക്കുമ്പോൾ കൂവിയുണർത്തുവാൻ നാമൊരു പൂവനെ കൂട്ടിലാക്കി
വീടിനു കാവലായ് വാലാട്ടി നില്ക്കുവാൻ ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചിക്കളിക്കുവാൻ, ഭാവി പറയുവാൻ ശാരികപ്പെണ്ണിനും കൂടൊരുക്കി
പാട്ടൊന്നു പാടിപഠിയ്ക്കുവാൻ കുയിലിനെ
ഒത്തിരി നാളു തടവിലാക്കി
കാട്ടിൽ മദിയ്ക്കുന്ന കൊമ്പനെ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
പൂരപ്പറമ്പുകൾക്കാഘോഷമാകുവാൻ ചങ്ങലയ്ക്കിട്ടു നടത്തി എന്നും
അമ്മപ്പശുവിൻ്റെ പാൽ നുണയാൻ വിട്ടു പൈക്കിടാവിന്നെ ചതിച്ചു നമ്മൾ
അകിടിൽ ചുരത്തിയ അമ്മ തൻ വാത്സല്യം ഊറ്റിക്കറന്നു കുടിച്ചു നിത്യം
തേനീച്ചകൾക്കും കൂടൊരുക്കി ,കൊന്നു
തേനും മുഴുവൻ പിഴിഞ്ഞെടുത്തു
ഒത്തിരിയാളുടെ ഒത്തിരി നാളത്തെ അധ്വാനമെന്തു മധുരമെന്നോ
വർണ്ണക്കിളികളെ കൂട്ടിലാക്കിയെന്നും നോക്കീയിരുന്നു രസിച്ചു നമ്മൾ
വീടിന്നലങ്കാരമാകുവാൻ വർണ്ണ
 മീനുകളെ ചില്ലുകൂട്ടിലാക്കി
എന്നിട്ടും നമ്മൾ ഇന്നൊരു വീട്ടിൽ സന്തോഷമില്ലാതെയിരിക്കയല്ലേ..
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മേ പിടിച്ചും തടവിലാക്കി
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്നു
ഇനിനമുക്കും  ഒന്നറിഞ്ഞിരിക്കാം
നമ്മളീ ഭൂമിയിൽ എത്ര നിസാരമാം
ജീവികളെന്നും തിരിച്ചറിയാം"

Saturday, March 28, 2020

മിട്ടു പ്രാവിന്റെ കഥ

ആദിത്യ എൻ
6th
അഞ്ചാം ക്ലാസിലെ സീലിംഗിന്റെ മുകളിലെ വിശാലമായ ലോകത്താണ് മിട്ടു പ്രാവിന്റെ താമസം.മിട്ടു പ്രാവ് മാത്രമല്ല.. മിട്ടുവിന്റെ മാതാപിതാക്കളും കൂട്ടുകാരും ബന്ധുക്കളുമായി നൂറോളം പ്രാവുകൾ അവിടെ സന്തോഷത്തോടെ താമസിക്കുന്നു.പകൽ സമയത്ത് പുറത്ത് സ്കൂൾ കുട്ടികൾ ഉള്ളതു കൊണ്ട് അവരാരും വല്ലാതെ പുറത്തിറഞ്ഞാറില്ല. എന്നാൽ ഒഴിവ് ദിവസങ്ങളിലും സ്കൂൾ വിട്ട ശേഷമുള്ള സമയത്തും മിട്ടുവും കൂട്ടുകാരും സ്കൂളിലാകെ പറന്ന് നടക്കലാണ്. കുട്ടികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഭക്ഷണ സാധനങ്ങൾ ധാരാളം അവർക്ക് കഴിക്കാൻ കിട്ടാറുണ്ട്. കുട്ടികൾ കുടിവെള്ള പൈപ്പ് ശരിക്ക് അടക്കാതെ പോവുന്നതിനാൽ വെള്ളം തിരഞ്ഞും ദൂരെ എവിടെയും പോകേണ്ടിവരാറില്ല. എന്നാൽ വേനൽക്കാലമായാൽ പിന്നെ ഗതികേടാണ്. സീലിംഗിന്റെ മുകളിൽ പകൽ കനത്ത ചൂടാണ്. എന്നാൽ വേനൽ കനക്കുമ്പോഴേക്ക് സ്കൂൾ അടക്കുമല്ലോ.. അപ്പോ താമസം താഴെ ക്ലാസുകളിലേക്ക് മാറ്റിയാൽ മതിയല്ലോ. ഭക്ഷണവും വെള്ളവും കിട്ടാത്തതാണ് പ്രശ്നം.വീണ്ടും വേനൽക്കാലമാവാൻ തുടങ്ങിയിരിക്കുന്നു. വെള്ളവും ഭക്ഷണവും  തിരഞ്ഞ് ദൂരെ ദൂരെ അലഞ്ഞ് നടക്കേണ്ട ഗതികേടിനെക്കുറിച്ചും അവിടങ്ങളിലെ അപകടങ്ങളെക്കുറിച്ചു അലോചിച്ചപ്പോൾ തന്നെ മിട്ടുവിന് പേടിയാൻ തുടങ്ങി.സ്കൂളിൽ വാർഷിക പരീക്ഷകൾ തുടങ്ങി. പതിവ് പോലെ ഉള്ള ബഹളം ഇല്ലാത്തതിനാൽ മിട്ടു സുഖമായി ഉറങ്ങുകയായിരുന്നു. പെട്ടന്ന് കുട്ടികളുടെ ശബ്ദവും കൈയ്യടിയും കേട്ടു. മിട്ടു എഴുന്നേറ്റു. ഒരു വിടവ് തിരഞ്ഞ് അതിലൂടെ പുറത്തേക്ക് കടന്ന് നോക്കി. ടീച്ചർമാരും കുറേ കുട്ടികളും ഒരു മരത്തിന് ചുറ്റും നിൽക്കുന്നു. ടീച്ചർമാർ മാറി മാറി എന്തൊക്കെയോ കുട്ടികളോട് പറയുന്നു. കുട്ടികൾ കേട്ട് കൈയ്യടിക്കുന്നു. അപ്പോഴാണ്  മിട്ടു മരത്തിന് മുകളിൽ ഒരു കാഴ്ച കണ്ടത്. കുട്ടികളും ടീച്ചർമാരും ചേർന്ന് ഒരു ചട്ടി മരത്തിൽ കെട്ടി വച്ചിരിക്കുന്നു. അതിൽ വെള്ളം നിറച്ചിട്ടുണ്ട്. "കടുത്ത വേനലിൽ കുടിക്കാൻ വെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്ക് കുടിക്കാൻ നിങ്ങൾ ഓരോരുത്തരും അവരവരുടെ വീട്ടിൽ ഇതുപോലെ തുറന്ന പാത്രത്തിൽ അൽപം ജലം കരുതണം"ടീച്ചർ കുട്ടികളോട് പറഞ്ഞതാണ്.ഇത് കേട്ടതോടെ മിട്ടുവിന് സന്തോഷമായി. വെള്ളം തേടി ഇനി എവിടെയും പോകണ്ട. മനുഷ്യർ അത്ര ചീത്ത വർഗ്ഗം ഒന്നുമല്ല എന്ന് ചിന്തിച്ച് കൊണ്ട് മിട്ടു വെറുതേ കുറച്ച് ദൂരേക്ക് നോക്കി. മതിലരികിലെ കറുമൂസ മരങ്ങളിലെ കറുമൂസകളെല്ലാം പഴുത്ത് തുടങ്ങിയിരിക്കുന്നു. വെള്ളം മാത്രമല്ല ഭക്ഷണവും ഇവിടെത്തന്നെ ഉണ്ടല്ലോ. സന്തേഷ വാർത്ത കൂട്ട കാരോടും മറ്റെലാവരോടും പറയാൻ മിട്ടു ദൃതിയിൽ അകത്തേക്ക് ഓടി.

Friday, March 27, 2020

ഒരു ദിവസം

ആതിര കെ
9th
സമയം പത്ത് മണിയായി ഇന്നൊന്നും തിന്നണ്ടേ ?
ഇതിങ്ങനെ കൊറേ വട്ടം കേട്ടപ്പോഴാണ് ഉറക്കം പോയത്.
രാവിലെത്തെ പത്തു മണി തന്നെ അല്ലേ ന്ന് ഉറപ്പിക്കാൻ ജനലിലേക്ക് നോക്കി
രാവിലെ ത്തന്നെ ആണ്.


എന്തേലും കഴിക്കണെങ്കി പല്ലു തേക്കണ്ടേ.. അതിന് തോന്നാൻ ഇനീം എത്ര നേരം പിടിക്കും ന്നാ..
കൊറോണക്കാലം ആയതോണ്ട് കുളിക്കാണ്ടെ ഒന്നും തരില്ല.. കുളിക്കാണ്ടെ വേണ്ടേന്നും ..
എത്ര വെശന്നാലും വൃത്തിയായിട്ട് ഒക്കെ മതി എല്ലാം.


പേപ്പറ് വായിച്ചോണ്ട് പല്ലു തേക്കാന്ന് വച്ചാല് സ്പോട്സ് പേജൊന്നും ഇല്ലല്ലോ… എല്ലാ നാട്ടിലേം എല്ലാ കളികളും എല്ലാ പരിപാടീം നിന്നില്ലേ.. ലോകം മുഴോനും വ്യാപിക്കണ സൂക്കേട് വരും ന്ന് ആരേലും വിചാരിച്ചിട്ട്ണ്ടാവോ..


എവിടേം കളിക്കാൻ പോവാൻ ഇല്ല. പഠിക്കാനും ഇല്ല. വെശക്കുണും ഇല്ല.. പല്ല് തേക്കാനും തോന്ന്ണില്ല. എങ്ങനേലും പല്ല് തേച്ച് കിട്ട്യാലും കുളിക്കണ്ടേ.. അയിനും തോന്ന്ണില്ല. കൊറച്ചൂടി കഴിഞ്ഞാ ഉച്ചയും വൈന്നേരോം ആവും അപ്പളേക്ക് വെശക്കണ്ടാവും
ഇന്നലെ ഇട്ട ചക്ക പഴുത്തിട്ട്ണ്ടാവും. സൈക്കിളിന്റെ ടയറ് മാറ്റണേര്ന്നു. അതിന് കൊറോണക്കാലം കഴിയണല്ലോ.. അപ്പളേക്കും സ്കൂൾ തൊറക്കാനാവണ്ടാവും. വേഗം സാധാരണത്തെ പോലെ ആയാ മതിയേര്ന്നു.


ചക്കയൊക്കെ തിന്ന് ഇങ്ങനെ ഇരിക്കുമ്പോളേക്ക് രാത്രിലെ പത്ത് മണിം ആവും. എന്തൊര് വേഗാണ് ഇപ്പൊ.. ഇങ്ങനാണെങ്കി ഒറപ്പായിട്ടും വേഗം സാധാരണത്തെ പോലെ ആവും

8 I ലെ ജിൻഷിദ എം വരച്ചത്

മാങ്ങ

 
പുതുമഴ പെയ്തതാണ്..
എഴജന്തുക്കളൊക്കെ ഇറങ്ങീട്ടുണ്ടാവും..
പതിവില്ലാതെ ടോര്‍ച്ചടിച്ച് കണ്ണടയും വച്ചാണ്ബാലേട്ടന്‍ പീടിക തുറക്കാന്‍ ഇറങ്ങീത്... നേരത്തെ തുറക്കണം... ചായക്കുള്ള വെള്ളം വക്കണം... രാവിലെ തന്നെ ഷേവ് ചെയ്യണം എന്ന് തോന്നുന്ന ആരെങ്കിലുമൊക്കെ ബ്ലേഡുവാങ്ങാന്‍ വരും.
നേരം വെളുക്കും മുമ്പത്തെ കച്ചോടം അതൊക്കെയാണ്... വെളുക്കുമ്പോഴേക്ക് ചായ കുടിക്കാന്‍ ആളാവും... സ്ഥിരക്കാരാണ്... ബീഡിയും സിഗരറ്റും പിന്നെ കൊറേ വര്‍ത്താനോം...ബസ്സ് വരുന്നതോടെ പീടിക അടക്കും.. പിന്നെ ബാലേട്ടന് സ്വന്തം തോട്ടത്തില്‍ റബ്ബര്‍ വെട്ടാണ്..
ടോര്‍ച്ചടിച്ചു സൂക്ഷിച്ചു നടക്കുമ്പോള്‍ സ്ഥിരക്കരോട് വര്‍ത്താനത്തിനുള്ള ഓരോന്ന് ആലോചിച്ചു നോക്കി...
വേനലല്ലേ... കൊടും വേനല്‍...
ഇതുമാതിരി ഒരു വേനല്‍ ഇന്നേവരെ കണ്ടിട്ടില്ല...ഒരു നല്ല മഴ കിട്ടീത് ഇന്നലെ ആണ്....രാത്രി
ആലോച്ചനക്കിടെ പീടികേന്റെ നേരെ ടോര്‍ച്ചടിച്ചുനോക്കിയപ്പോ അവിടാകെ കാടും പൊന്തയും..
എന്താപ്പോ അത്‌...?
മൂചിക്കൊമ്പ് പൊട്ടി വീണതാവും...
പോയി നോക്കിയപ്പോ കോമ്പല്ല. മൂച്ചി തന്നെ വീണിട്ടുണ്ട്...കട പുഴകി വീണിട്ടുണ്ട്...
ബാലേട്ടന്‍ വീണ മാവിന്റെ ചുറ്റും നടന്ന് ടോര്‍ച്ചടിച്ചു.. പുഴങ്ങിപ്പോന്ന വേരിനുതന്നെ രണ്ടാളുടെ ഉയരമുണ്ട്..കൊമ്പും ചുള്ളിയും കൂടി ആ ചെറിയ അങ്ങാടിയിലാകെ വ്യാപിച്ചു കിടന്നു.
ഭാഗ്യത്തിന് പീടികപ്പെരയുടെ മോളിലേക്ക് വീണിട്ടില്ല... മാവ് കിടക്കുന്നത് റോഡിലാണ്.
നേരം വെളുത്ത് ആളുകൂടിയാല്‍ കൊമ്പുവെട്ടി ബൈക്കിനും ഓട്ടോറിക്ഷക്കും പോവാനുള്ള വഴിയുണ്ടാക്കാം.. ഏഴെമുക്കാലിന്റെ ബസ്സിനുള്ള വഴി ഉണ്ടാക്കാന്‍ പാടാണ്... അത് മൊടങ്ങും..
വല്ല്യ മഴ ഒന്നും പെയ്തിട്ടില്ല.. മണ്ണിനു അത്ര നനവില്ല.. നല്ല കാറ്റടിചിട്ടുണ്ടാവും... ന്റെ റബ്ബറെത്രെണ്ണം പൊട്ടി വീണിട്ടുണ്ടാവും ആവോ.. പോയി നോക്കാതെ ഇനി ഒരു സമാധാനം കിട്ടില്ല..
ബാലേട്ടന്‍ പീടിക തുറന്നു... അടുപ്പുകൂട്ടി... വെള്ളം വച്ചു...
ഇന്ന് പീടികയിലെ ചര്‍ച്ചാവിഷയം മൂച്ചി വീണത്‌ മാത്രമാവും... വേറൊന്നും ഇന്നാര്‍ക്കും പറയാനുണ്ടാവില്ല... ഇതിന്റ മാങ്ങ തിന്നാതവരായി നാട്ടിലാരും തന്നെ ഇല്ല...
ഈ നാടിന്റെ പ്രതീകമായിരുന്നത്രേ ആ മാവ്...
കുട്ടിയായിരുന്ന കാലത്ത് തന്നെ മാവിനീ വലിപ്പമുണ്ട്... അപ്പൊ ഇതിന്റെ പ്രായം... ഒരു നൂറു കൊല്ലത്തിനു മോളില്‍ എന്തായാലും ഉണ്ടാകും...
ഇന്നത്തെ പീടിക വര്‍ത്താനത്തില്‍ ചര്‍ച്ചയ്ക്ക വരാവുന്ന വിഷയങ്ങള്‍ ഓരോന്നായി ബാലേട്ടന്‍ ഓര്‍ത്തുവച്ചു..
ഒരു ചാക്കെടുത്ത്‌ മാവിന് ചുറ്റും നടന്ന് ബാലേട്ടന്‍ മാങ്ങ പറിച്ചു.. ചെകിരിയന്‍ മാങ്ങയാണ്‌.. തീരെ ചെറുത്‌.. ചകിരി പോലെ നാരാന്നു കഴമ്പിന്... പഴുത്താല്‍ എന്താ ഇതിന്ടെ മധുരം...
എല്ലാം നല്ലോണം ചെനച്ചതാണ്.. പഴുപ്പിച്ചു തിന്നാം..
തൊട്ടത്തിലെ മരങ്ങളൊക്കെ മുറിച് റബ്ബറുവച്ചതിനു ശേഷം മാങ്ങ തിന്നിട്ടുള്ളതും മങ്ങാക്കൂട്ടാന്‍ വച്ചിട്ടുള്ളതും ഈ മാവിന്ടെ മാങ്ങകൊണ്ടാണ്.
മാവ് വീണ വര്‍ത്താനവും.. മാവിനെ പറ്റിയുള്ള വര്‍ത്താനവും നാലാളോട് പറയാന്‍ ഇതുവരെ ആരേം കാനത്തില്‍ ബാലേട്ടന് എന്തോ ബുദ്ധിമുട്ട് തോന്നി...
ഒരുവിധം കിട്ടാവുന്ന മാങ്ങയൊക്കെ ബാലേട്ടന്‍ ചാക്കിലാക്കി... ഇനി കിട്ടണെങ്കില്‍ കമ്പും ചുള്ളീം വെട്ടി ഉള്ളില്‍ കേറണം.... നേരം വെളുക്കട്ടെ.. പുതുമഴ പെയ്തതല്ലേ എഴജന്തുക്കളൊക്കെ ഇറങ്ങീട്ടുണ്ടാവും...
എത്ര ആളുകൂടിയാലും എല്ലാര്‍ക്കും നല്ലോണം മാങ്ങ കിട്ടും.. ഇക്കൊല്ലം ഒരുപടി മാങ്ങ ഉണ്ടായിട്ടുണ്ട്..
ബ്ലേഡ് വാങ്ങാന്‍ ആരും വന്നില്ല.. നേരം വെളുത്തു... ചായക്ക് വച്ച വെല്ലാം തിളച്ചു... ആളുകള്‍ ചായകുടിച്ചുകൊണ്ട് മാവിന്‍റെ ചരിത്രം ചര്‍ച്ച ചെയ്തു...
ഈ നാടിന്റെ പ്രതീകമായിരുന്നത്രേ ആ മാവ്...
എല്ലാവരും മാവിന്‍റെ ചുറ്റുമാണ്... പ്ലാസ്റ്റിക്‌ കീസിലും, അരി സഞ്ചിയിലും, കീറിപ്പറഞ്ഞ ബാനറിലും ഒക്കെയായി ആളുകള്‍ മാങ്ങ പെറുക്കിക്കൂട്ടി...
ആരൊക്കെയോ വെട്ടുകത്തി കൊണ്ടുവന്ന് കൊമ്പുവെട്ടി... വണ്ടികള്‍ക്ക് വഴിയുണ്ടാക്കി...
മരം പഞ്ചായത്തിന്‍റെയല്ലേ... ബാക്കി വെട്ടലോക്കെ അവരായിക്കോളും...
മാവ് വീണ വിവരം അറിഞ്ഞവരൊക്കെ മാവുകാണാന്‍ വന്നു... വന്നവരൊക്കെ മാങ്ങ പറിച്ചു... വീട്ടില്‍ കൊണ്ടുപോയി പഴുപ്പിക്കാന്‍ വച്ചു.
ഈ നാടിന്റെ പ്രതീകമായിരുന്നത്രേ ആ മാവ്...
ആ മാവും അതിന്‍റെ തണലും ഉള്ളതുകൊണ്ടാണ് അവിടെ മൂന്നു പീടിക വന്നത്... അങ്ങിനെയാണ് അവിടെ ബസ്‌ സ്റ്റോപ്പ്‌ ഉണ്ടായത്... ബസ്സുകാര് മൂചിചോട്ടിലെക്ക് എന്ന് പറഞ്ഞാണ് ടിക്കറ്റ്‌ എഴുതിയത്...
ബസ്സുകേറുന്നോരും ഇറങ്ങുന്നോരും മാങ്ങ പെറുക്കാറുണ്ടായിരുന്നു..
ആ വഴിക്ക് നടന്നു പോകുന്നോരും.. പീടികേല്‍ വരുന്നോരും... കുട്ടികളും... വലിയവരും... അങ്ങനെ സകലരും.. മാവിന്‍റെ ചോട്ടില്‍ തെരഞ്ഞു നടന്ന് മാങ്ങ പെറുക്കിയവരാണ്..
വീണുകിടക്കുന്ന മാവില്‍ കയറി മറിഞ്ഞ് സകലരും മാങ്ങയറുത്തുകൊണ്ടിരുന്നു...
ഇന്നലെ വരെ പെറുക്കിതിന്ന മാങ്ങയുടെ ഓര്‍മയുള്ളതുകോണ്ടാവും ഇന്നാര്‍ക്കും മാങ്ങ പരിക്കാതെ പോവാന്‍ തോന്നിയില്ല.
വെയിലറച്ചു തുടങ്ങി...
ബസ്സ് വരാറായി...
ബാലേട്ടന്‍ പീടിക അടക്കാന്‍ തുടങ്ങി...
ബസ്സുകാത്ത് നിന്നവരുടെയും മാങ്ങ പറിക്കുന്നവരുടെയും ബാലേട്ടന്റെയും തലയില്‍ അവിടെ അന്നാദ്യമായി വെയിലറച്ചു.

Thursday, March 26, 2020

ഒരു വിജയത്തിന്റെ കഥ

ഫാത്തിമ നൂറ സി കെ
8B

ഒരിക്കൽ ഒരു ഗ്രാമത്തിൽ വളരെയധികം പ്രയാസപ്പെടുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. അമ്മയും ഉണ്ണിക്കുട്ടനും തനിച്ചുള്ള   വീട്. അമ്മ വേലയ്ക്ക് പോയാണ് ഉണ്ണിക്കുട്ടന്റെയും വീട്ടു ചെലവുകളും കൈകാര്യം ചെയ്യുന്നത്. അന്യരുടെ വീടുകളിലും മറ്റു ഹോട്ടലുകളിലും പോയി പാത്രം കഴുകിയാൽ കിട്ടുന്നത് ഒരു ദിവസത്തേക്ക് ഉള്ളതായി. അതുതന്നെ ഉണ്ണിയെ നോക്കാൻ തികയുകയില്ല. എന്നാലും അവനെ പഠിപ്പിക്കുന്ന നല്ലൊരു ഇംഗ്ലീഷ് മീഡിയത്തിൽ കൊണ്ടാക്കി. എന്നാൽ എങ്കിലും അവൻ നന്നായി പഠിക്കട്ടെ. എന്തിനും ഏതിനും അമ്മയും കൂടെ ഉണ്ടാവും എന്നുള്ള പ്രതീക്ഷ ഉണ്ണിക്കുട്ടനെയും  കൈവിട്ടില്ല. പക്ഷേ ഉണ്ണിക്കുട്ടന് രണ്ട് വിഷമം കൂടി ഉണ്ടായിരുന്നു. ഒന്ന് അവൻ അച്ഛൻ എവിടെ എന്ന് ചോദിച്ചാൽ അമ്മ ഇപ്പോഴും അവനോട് ഒരു കാര്യം പറയും അച്ഛൻ വരും അച്ഛൻ വന്നാൽ നിനക്ക് കാണാം ക്ഷമ വേണം കാത്തിരിക്കാൻ നമുക്ക് കഴിയുള്ളൂ. എന്നു വരും എന്ന് ചോദിച്ചാൽ പിന്നെ അമ്മ ഒന്നും പറയില്ല. അമ്മ വിഷമിക്കും എന്നു കരുതി എപ്പോഴും അവൻ ഈ കാര്യം ചോദിക്കാറില്ല. രണ്ടാമത്തെ വിഷമം അവന് പഠിക്കാൻ ഉത്സാഹം കിട്ടുന്നില്ല. പഠിക്കാൻ ഇരുന്നാൽ പുസ്തകം കാണുമ്പോൾ മടുപ്പു വരുന്നു. വീട്ടിലെ സാഹചര്യങ്ങൾ കാണുമ്പോൾ പലപ്പോഴും പുസ്തകം എടുത്തു മറിക്കാൻ നോക്കിയതാണ്, പക്ഷേ അവന്  ഉത്സാഹം കിട്ടുന്നില്ല. ഈ വിഷമങ്ങൾ അവൻ അമ്മയെ അറിയിച്ചില്ല. പലപ്പോഴും എക്സാമിൽ തോറ്റിട്ടുണ്ട്. ഈ കാര്യം അമ്മയെ അറിയിച്ചാൽ അമ്മ തളർന്നു പോകും എന്നു കരുതി അവൻ പറയാറില്ല. അമ്മ എപ്പോഴും സന്തോഷവതിയായി ആയിരിക്കണം എന്നു മാത്രമേ അവന് നിർബന്ധമുള്ളൂ. ക്ലാസ്സിൽ ഏറ്റവും പിന്നോക്കം ഉള്ള കുട്ടിയാണ് ഉണ്ണി. പാവം അമ്മ ഇതൊന്നുമറിയാതെ അവനുവേണ്ടി കഷ്ടപ്പെടുന്നു. അമ്മ എപ്പോഴും അവനോട് ഒരു കാര്യം പറയും, നീ പഠിച്ച് പഠിച്ച് ഡോക്ടറാകണം, അതാണ് അമ്മയ്ക്ക് ആഗ്രഹം, അതിന് ഇപ്പോൾ തന്നെ പരിശ്രമിക്കുക, നീ ഡോക്ടർ ആയിട്ട് വേണം അമ്മയെ നോക്കാനും, അമ്മയ്ക്ക് വിശ്രമിക്കാനും. എന്തു പറയണമെന്നറിയാതെ ഉണ്ണിക്കുട്ടനും അമ്മയുടെ സമാധാനത്തിനുവേണ്ടി തല കുലുക്കും. തന്റെ വിഷമങ്ങൾ അറിയുന്നത് ക്ലാസിലെ ഏക സുഹൃത്ത് ഇഹാനിനു മാത്രമാണ്.അത്യാവശ്യം പഠിക്കുന്ന കുട്ടിയാണ്  ഇഹാൻ. അവൻ പലപ്പോഴും ഉണ്ണിയെ പ്രോത്സാഹിപ്പിക്കാനും, ഉത്സാഹി പ്പിക്കാനും, നോക്കിയതാണ്. പക്ഷേ, എന്നിട്ടും ഉണ്ണിക്കെന്തോ ഉത്സാഹം കിട്ടിയില്ല. ക്ലാസ്സിൽ ഏറ്റവും പിന്നോക്കം ഉള്ള കുട്ടിയാണെന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു കളിയാക്കുമ്പോൾ ഇഹാൻ മാത്രമാണ് ഏക ആശ്വാസം. അവൻ പറയും സാരമില്ല പോട്ടെ എന്ന്. ഉണ്ണിക്കുട്ടന് വേറൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ സന്തോഷം മാത്രം ഉൾപ്പെടുത്തി ദുഃഖങ്ങൾ ചേർക്കാതെ അന്നന്ന് അവൻ അച്ഛന് കത്തെഴുതും. അച്ഛൻ എവിടെ എന്ന് അറിയാത്തതുകൊണ്ട് അവൻ കത്തുകളെല്ലാം സ്വരൂപിച്ച് സൂക്ഷിച്ചു വെക്കും. എന്നാണെങ്കിലും അച്ഛൻ വരുന്ന അന്ന് ഇതെല്ലാം കാണട്ടെ................... എഴുതിയത് വായിക്കുമ്പോൾ അച്ഛനും സന്തോഷിക്കട്ടെ എന്നവൻ കരുതും.
            ഒരിക്കൽ, ടീച്ചർ അവനെ പിടിച്ചു തല്ലി. കാരണം ക്ലാസ് എടുക്കുന്ന സമയത്ത് അവൻ ഉറങ്ങുകയായിരുന്നു. കാരണം എന്തെന്ന് ചോദിച്ചപ്പോൾ, അവൻ പറഞ്ഞില്ല. അവനും ചില ദിവസങ്ങളിൽ ജോലിക്ക് പോകാറുണ്ട്. കാരണം അമ്മയുടെ വിഷമങ്ങൾ മാറ്റാനും ചിലദിവസങ്ങളിൽ ജോലി കിട്ടാതെ അമ്മ വിഷമിച്ചിരിക്കുന്നത് കാണുമ്പോൾ അല്ലെങ്കിൽ, അമ്മയ്ക്ക് വയ്യാത്ത ദിവസങ്ങളിലും അവൻ ജോലിക്ക് പോകും. ഉണ്ണിക്കുട്ടൻ പട്ടിണി ആയാലും അമ്മ പട്ടിണി കിടക്കരുത് എന്നുകരുതിയാണ് അവനും ചില ദിവസങ്ങളിൽ ജോലിക്ക് പോയി തുടങ്ങിയത്. ആ ദിവസത്തിന് തലേദിവസം അവൻ ജോലിക്ക് പോയിട്ട് പുലർച്ചെ അഞ്ചുമണിക്കാണ് തിരിച്ചുവന്നത്. അതുകാരണം ശരിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് അവൻ ക്ലാസ് എടുക്കുന്ന സമയത്ത് ഉറങ്ങിപ്പോയത്. ചിലപ്പോൾ ടീച്ചർ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യും എന്ന ഭയം കാരണം അവൻ  ഇക്കാര്യം ടീച്ചറോട് പറഞ്ഞില്ല. അവൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി, എക്സാമും അടുത്തു, എല്ലാവരെയും പോലെ അവനും എക്സാം എഴുതി. ഒരു ദിവസം അവൻ സ്കൂളിൽ ചെന്നപ്പോൾ എല്ലാവരും റിസൾട്ട് നോക്കുന്ന തിരക്കിലായിരുന്നു. അവനും നോക്കി, പക്ഷേ അവൻ നാല് വിഷയത്തിൽ തോറ്റു. അവൻ അവന്റെ സുഹൃത്ത് ഇഹാന്റെ കൂടെ തലയും താഴ്ത്തി ക്ലാസിലേക്ക് നടന്നു.ഇഹാൻ അവന്റെ വാക്കുകൾകൊണ്ട് ഉണ്ണിക്കുട്ടനെ സമാധാനിപ്പിക്കാൻ നോക്കി.ഇഹാൻ ഉണ്ണിക്കുട്ടനെ നോക്കി പറഞ്ഞു." എടാ... ഉണ്ണി ഞാനും രണ്ടു വിഷയത്തിൽ പോയി സാരല്ല പോട്ടെ....... നമുക്ക് അടുത്ത എക്സാമിൽ നോക്കാം.. നീ വിഷമിക്കണ്ട ഒക്കെ ശരിയാവും..." ആ വാക്കുകൾ ഉണ്ണിക്കുട്ടനെ തണുപ്പിച്ചു. അങ്ങനെ അവർ ക്ലാസിലെത്തിയപ്പോൾ എല്ലാ കുട്ടികളും പരിഹസിക്കാൻ തുടങ്ങി." എടാ ഉണ്ണി ഇപ്രാവശ്യം പോലും നീ പാസായി ഇല്ലല്ലോ, നാല്  വിഷയത്തിൽ തോറ്റില്ല നാണമില്ലല്ലോ തനിക്ക്," "നീ ഇനി എന്തിനാ സ്കൂളിലേക്ക് വരുന്നത്, ഇനി നിനക്ക് ജോലിക്ക് പോയിക്കൂടെ....... അങ്ങനെയെങ്കിലും ആ അമ്മയ്ക്ക് ഉപകാരപ്രദം ആയിക്കോട്ടെ നിന്നെക്കൊണ്ട്".ഇഹാൻ അവരെയെല്ലാം എതിർത്തുകൊണ്ട് ഉണ്ണിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു." സാരമില്ല ഉണ്ണി...... അവര് പരിഹസിക്കട്ടെ.. നാളെ അവർക്കും വരും ഇങ്ങനെ ഒരു അവസ്ഥ....". ഈ അവസ്ഥയിൽ മറുപടി പറയാൻ ഉണ്ണിക് കഴിഞ്ഞില്ല. അങ്ങനെ ടീച്ചർ വന്നു, എല്ലാവരോടും പറഞ്ഞു" ഉണ്ണിക്കുട്ടന് വീണ്ടും ലാസ്റ്റ് നിന്ന് ഫസ്റ്റ് നേടിയിരിക്കുന്നു...... ഉണ്ണി.... തോൽക്കാൻ മാത്രം നിന്നെ കൊണ്ട് കഴിയുള്ളൂ..." അത് കേട്ട് കുട്ടികൾ എല്ലാവരും ചിരിച്ചു. കുട്ടികൾ എല്ലാവരും പരിഹസിച്ചപ്പോൾ അവനു വിഷമം ഉണ്ടായിരുന്നില്ല, പക്ഷേ, അവൻ അത്രയും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന അവന്റെ ക്ലാസ് ടീച്ചർ പരിഹസിച്ചപ്പോൾ അവൻ തളർന്നു പോയി. അവൻ പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാൻ ഇഹാൻ  മാത്രമേ ഉണ്ടായിരുന്നുള്ളൂ... ടീച്ചർ അവനെ എഴുന്നേൽപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു." ഉണ്ണി നിന്റെ തള്ള ഒരു മീറ്റിങ്ങിനും വരുന്നില്ലല്ലോ! എന്താണ് വരാത്തതിന് കാരണം, ഞാൻ അവരെ ഇന്നു വിളിക്കും. നിന്റെ മാർക്കിനെ കാര്യമൊക്കെ നിന്റെ അമ്മയോട് ഞാൻ ഇന്നു തന്നെ പറയും." ഉണ്ണിയുടെ ദേശ്യത്തിന്റെ അതിരുകടന്നു. അവൻ ടീച്ചറോട് പറഞ്ഞു." ടീച്ചർ ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്നെക്കുറിച്ച് പറഞ്ഞോളൂ പക്ഷേ എന്റെ അമ്മയെ കുറിച്ച് പറയരുത് അത് എനിക്ക് സഹിക്കില്ല." അപ്പോൾ തന്നെ ടീച്ചർ പറഞ്ഞു" അമ്മയെ സ്നേഹിക്കുന്ന ഒരു പുന്നാര മകൻ.
                     കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കം കാരണം അമ്മ ഓടിക്കിതച്ച് വരുമ്പോൾ അമ്മയുടെ കണ്ണിൽ കണ്ടത് എല്ലാവരുടെയും മുമ്പിൽ വെച്ച് ടീച്ചർ ഉണ്ണിക്കുട്ടനെ അടിക്കുന്ന രംഗമാണ് മുന്നിൽ കണ്ടത്. അമ്മ ഓടിച്ചെന്ന് ടീച്ചറുടെ കയ്യിൽ നിന്നും വടി,  വാങ്ങിക്കൊണ്ട് കരഞ്ഞു പറഞ്ഞു." എന്തിനാ ടീച്ചറെ എന്റെ മോനെ ഇങ്ങനെ തല്ലുന്നേ." അപ്പോൾ ടീച്ചർ പറഞ്ഞു." നിങ്ങളുടെ മോൻ ഏറ്റവും പിന്നോക്കം ഉള്ള കുട്ടിയാണ്. അവൻ എക്സാമിൽ നാല് വിഷയത്തിൽ തോറ്റിരിക്കുന്നു. ഈ എക്സാമിൽ മാത്രമല്ല എല്ലാ എക്സാമിലും  തോറ്റിട്ടുണ്ട്. നിങ്ങൾ എന്തുകൊണ്ട് ഒരു മീറ്റിങ്ങിനും വരുന്നില്ല. നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ, അടിച്ചാൽ അവൻ നന്നാകുമോഎന്ന് ഞാനൊന്നു നോക്കട്ടെ......... നിങ്ങളെ പോലുള്ളവർക്ക് മലയാളം മീഡിയയെ പറ്റത്തൊള്ളൂ..... ഇവനെപ്പോലുള്ള കുട്ടികളെ എന്തിനാ ഇവിടെ ചേർക്കുന്നത്.... ഈ സ്കൂൾ  നല്ലവണ്ണം പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ്... ഇവനെപ്പോലുള്ള കുട്ടികൾ ഈ സ്കൂളിന് നാണക്കേടാണ്... പുറമേ മകന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്ത അമ്മയും… അപ്പോൾ അമ്മ കരഞ്ഞുകൊണ്ട് ഒരു നിമിഷം അവനെ നോക്കി പറഞ്ഞു." നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ തെറ്റാണ് ഇതെല്ലാം. ഞാൻ തിരക്കു കാരണം വന്നില്ല ഒരു മീറ്റിങ്ങിനും . പക്ഷേ, ഒരു കുട്ടിയെ ഇങ്ങനെ തല്ലി അല്ല ആദ്യം പഠിപ്പിക്കേണ്ടത്. ഒരുനിമിഷം അവരെ പറഞ്ഞു മനസ്സിലാക്കി പഠിപ്പിക്കാൻ ശ്രമിക്കണം, ഇഷ്ടമുള്ള വിഷയം ആക്കി മാറ്റാൻ ടീച്ചർമാർക്ക് കഴിയും, അവരെ കൂടുതൽ പ്രോത്സാഹിപ്പിച്ച്  പഠിപ്പിക്കണം, എന്നിട്ടും അവർ പഠിച്ചില്ലെങ്കിൽ തല്ലി പഠിപ്പിക്കണം, ടീച്ചർ ഒരിക്കലെങ്കിലും എന്റെ മോനെ വിളിച്ചു പ്രോത്സാഹനം കൊടുക്കുകയോ അവനെ പറഞ്ഞു മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടോ........ എനിക്കറിയാം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മോൻ തീർച്ചയായും പഠിച്ചേ നെ....... ടീച്ചർ ആദ്യം തന്നെ എന്റെ മോനെ പരിഹസിച്ചു, അടിച്ചു, എന്നിട്ട് ഉപകാരം ഉണ്ടായോ ഇല്ല, അവൻ തോറ്റിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ തോൽവിയാണ്, കുട്ടികൾ ഇനി പഠിച്ചു എങ്കിൽ തന്നെ പേടിച്ചാണ് പഠിക്കുക, പഠിത്തം ഒരു ഉത്സാഹം ആക്കി മാറ്റാൻ ഈ ലോകത്ത് അമ്മമാരിലെ ടീച്ചർമാർക്കാണ്  കഴിയുക, അമ്മമാരിൽ കൂടുതൽ ടീച്ചർമാർക്ക് സ്നേഹിക്കാനും കഴിയും കുട്ടികളെ...... അവരാണ് ഇന്ന് അല്ലെങ്കിൽ നാളെ കുട്ടികളുടെ അമ്മ, ടീച്ചർമാരെ പിന്നൊരിക്കൽ അവർ ഓർക്കണം എങ്കിൽ അവരെ ഒപ്പം ചേർത്ത് പഠിപ്പിക്കാൻ ശ്രമിക്കുന്ന ടീച്ചർ ആവണം, എല്ലാ ടീച്ചർമാരും കുട്ടികൾ നന്നാവരുത് എന്നുകരുതി പ്രവർത്തിക്കുന്നവർ അല്ല എന്ന് എനിക്കറിയാം, എന്നാലും.......... എന്റെ കാലത്ത് എനിക്ക് പഠിക്കാൻ പറ്റിയില്ല, പഠിച്ചില്ല അതുതന്നെ.... അന്ന് പഠിച്ചില്ലെങ്കിലും വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എന്റെ മോൻ പഠിക്കണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടും എന്നെ പോലെ ആവരുത് എന്നത് കൊണ്ടും ആണ് ഞാൻ ഇവിടെ കൊണ്ടാക്കിയത്. ടീച്ചർ പറഞ്ഞല്ലോ ഞങ്ങളെപ്പോലുള്ളവർക്ക് മലയാളം മീഡിയയാണ് പറ്റുന്നത് എന്ന് എന്താണ് മലയാളം മീഡിയത്തിന്  കുഴപ്പം. ഒരുപാട് വലിയ മഹാന്മാര് പോലും മലയാളം മീഡിയത്തിൽ നിന്ന് പഠിച്ചവർ തന്നെയാണ്. ഞാൻ അവനെ മലയാളം മീഡിയത്തിൽ ചേർക്കാതെ ഇരുന്നത് ഇത്ര അടുത്ത് നല്ലൊരു സ്കൂൾ ഉണ്ടാവുമ്പോൾ അതിന്റെ ആവശ്യമില്ല എന്ന് കരുതിയിട്ടാണ്. അല്ലാതെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നൊന്നും ഞാൻ കണക്കാക്കിയിട്ടില്ല. ഞാൻ മലയാളം മീഡിയം കുട്ടികളിൽ അഭിമാനിക്കുന്ന വ്യക്തിയാണ്. പക്ഷേ മറുപടി പറയാൻ വാക്കുകൾ ഇല്ലാതെ ടീച്ചർ പൊറുതിമുട്ടി, ടീച്ചർ വേഗം അവന്റെ പഠിത്തത്തെ കുറിച്ച് പറയാനായി അവന്റെ ബാഗ് തുറന്നപ്പോൾ പുസ്തകത്തിനുള്ളിൽ നിന്നും കിട്ടിയത് ഒരുപാട് കത്തുകളാണ് . ടീച്ചർ അതെല്ലാം പെറുക്കിയെടുത്തു ചവറ്റുകൊട്ടയിൽ ഇടാൻ നിന്നപ്പോൾ, ഉണ്ണിക്കുട്ടൻ കരയുന്ന കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു." ടീച്ചർ അതിലേക്ക് ഇടരുത്. എന്റെ അച്ഛൻ ഉള്ള കത്തുകൾ ആണിത്. അച്ഛൻ വരുമ്പോൾ കൊടുക്കണം. എവിടെയാണ് അച്ഛൻ ഉള്ളത് എന്ന് അറിയാത്തതുകൊണ്ട് അയക്കാൻ പറ്റിയില്ല. ക്ഷമ വേണം എന്ന്അമ്മ എപ്പോഴും പറയാറുണ്ട്, അതുകൊണ്ട് ക്ഷമിച്ചു കാത്തിരിക്കുകയാണ് ഞാൻ. ഓ...... അതൊന്നും ടീച്ചർക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഇങ്ങു തരു കത്തുകളെല്ലാം എന്നു പറഞ്ഞുകൊണ്ട് അവൻ കത്തുകൾ വാങ്ങിയപ്പോൾ ടീച്ചർ അമ്മയുടെ മുഖത്ത് ഒന്നു നോക്കി, തിരിഞ്ഞുനിന്ന് മുഖം പൊത്തി കരയുകയായിരുന്നു. ഈ സങ്കടങ്ങൾ കണ്ടപ്പോൾ കുട്ടികൾ എല്ലാവരും നിശബ്ദരായി. ടീച്ചർക്കും കുട്ടികൾക്കും മനസ്സിലെവിടെയോ വേദനിച്ചു. പിന്നെയൊന്നും ടീച്ചർ പറഞ്ഞില്ല. ഉണ്ണികുട്ടൻ ടീച്ചറുടെ കയ്യിൽ നിന്ന് കത്തുകൾ വാങ്ങുന്ന നേരത്ത് നിലത്തുവീണ ഒരു കത്ത് അവരാരും കാണാതെ അമ്മ എടുത്തു വായിച്ചു. ആ കത്തിൽ ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു,..... അച്ഛാ എനിക്ക് പഠിക്കാൻ ഉത്സാഹം കിട്ടുന്നില്ല എന്നാലും ഞാൻ ശ്രമിക്കുന്നുണ്ട് അച്ഛന്റെ അടുത്തേക്ക് ഞാൻ ഒരിക്കൽ വരും.  അച്ഛനെ എനിക്ക് കാണണം ഒരുപാട് കാര്യം നേരിട്ട് പറയാനുണ്ട്. അച്ഛനെ കാണാനുള്ള തിടുക്കം എന്നെ വല്ലാതെ അലട്ടുന്നു.അമ്മ ഇതു വായിക്കുമ്പോൾ പോലും കരഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവനും അമ്മയുംസ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഇത്രയും ആക്ഷേപിച്ച് പരിഹസിച്ച് ഇതിനെല്ലാം കാരണക്കാരായ ഉണ്ണിയെ ചില രക്ഷിതാക്കൾ വഴക്ക് പറയുന്നത് പോലെ അമ്മ അവനെ വഴക്കു പറഞ്ഞില്ല. കാരണം ഇനിയാണ് അവൻ പഠിക്കുക എന്ന അമ്മക്കറിയാം. ഈ തളർന്നിരിക്കുന്ന സമയത്ത് അവനെ അമ്മ ആശ്വസിക്കുകയാണ് ചെയ്തത്. ഈ ലാളനയും സ്നേഹവും കണ്ടപ്പോൾ അവന് ദുഃഖവും സന്തോഷവും ഒപ്പം വന്നു. അവനറിയാതെ തന്നെ അവന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒറ്റി വീണുകൊണ്ടിരുന്നു. അവൻ അമ്മയുടെ പുഞ്ചിരിതൂകുന്ന മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു." അമ്മ ഇങ്ങനെ വിഷമിച്ചു കൊണ്ട് ഇനി സ്കൂൾ പടികൾ അമ്മയ്ക്ക് കയറി ഇറങ്ങേണ്ടി വരില്ല. സന്തോഷത്തിന്റെ പടികൾ കയറാൻ ഈ ഉണ്ണി ഇനി പരിശ്രമിക്കും തീർച്ച." അപ്പോൾ അമ്മ അവനെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിവു സമയം കിട്ടിയാൽ പാഴാക്കാതെ ഉണ്ണി പഠിക്കാൻ തുടങ്ങി. ഈ എക്സാമിൽ മാർക്ക് വാങ്ങണം എന്ന് വാശി ഉണ്ടായിരുന്നു ഉണ്ണിക്ക്. പഠിക്കാനായി മാറ്റിവെച്ച ഉറങ്ങാത്തരാത്രികൾ പോലും ഉണ്ണിക്ക് അനുഭവമായി മാറി. അപ്പോഴും അവനു തുണയാവട്ടെ എന്നു കരുതി അമ്മയും ഉറങ്ങാതെ നില്ക്കാൻ തുടങ്ങി. അവൻ ഉറങ്ങാൻ നിർബന്ധിച്ചാലും അമ്മ ഉറങ്ങാതെ അവനുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കാനും മറന്നില്ല. കറണ്ട് പോയ രാത്രികളിൽ അയൽവാസികളുടെ വിളക്കിന്റെ വെളിച്ചത്തിരുന്നും തെരുവ് വിളക്കിന്റെ വെളിച്ചത്തിലായിരുന്നും അവൻ പഠിച്ചു തുടങ്ങി. അങ്ങനെ അടുത്ത എക്സാംഉം പോയി മറഞ്ഞു. പെട്ടെന്നൊരു ദിവസം അവൻ ക്ലാസ്സിൽ ചെന്നപ്പോൾ പലരും അവനോട് പറയാൻ തുടങ്ങി." എടാ ഉണ്ണി നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ സമയമായി, നീ വാ.... എന്റെ അടുത്ത് ഇരിക്കൂ ഞാൻ നിന്റെ ഫ്രണ്ട് ആവാം... ഇനി ഞങ്ങൾ ഒരിക്കലും നിന്നെ പരിഹസിക്കുക ഇല്ല. അപ്പോൾ ഇഹാനിനോട് കാര്യമെന്തെന്ന് ചോദിച്ചപ്പോൾ റിസൾട്ട് നോക്കാൻ അവനോട് പറഞ്ഞു. അങ്ങനെ റിസൾട്ട് നോക്കിയ ഉണ്ണി ഞെട്ടിപ്പോയി, അവനാണ് ക്ലാസ്സിൽ ഫസ്റ്റ്, അപ്പോൾ പരിശ്രമിച്ചാൽ കിട്ടുമെന്ന് ഉണ്ണിക്കുട്ടനും മനസ്സിലായി. അവൻ ക്ലാസ്സിൽ ചെന്നപ്പോൾ ഓരോ ബെഞ്ചിലേക്കും കുട്ടികൾ മാടിവിളിക്കുന്നു. " അവരൊക്കെ എന്റെ സുഹൃത്തുക്കൾ ആണെങ്കിലും പഠിക്കാത്ത കാലത്ത് ആശ്വസിപ്പിക്കാനും,  വാക്കുകൾ കൊണ്ട് മനസ്സ് തണുപ്പിക്കാനും എന്റെ കൂടെ നിന്നിരുന്നത് ഇഹാൻ മാത്രമായിരുന്നു. പഠിച്ചപ്പോൾ എല്ലാവരും കൂടെ നിൽക്കും പക്ഷേ ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും നിറം മാറും എന്ന് ഉണ്ണിക്കുട്ടൻ ചിന്തിച്ചു. ശബ്ദത്തിനൊപ്പം ചേരാനും സന്തോഷത്തോടൊപ്പം പങ്കിടാനും സഹായിച്ചു കൂടെ ഉണ്ടായിരുന്നത് ഇഹാനാണ്. അവൻ തന്നെ എന്റെ യഥാർത്ഥ സുഹൃത്തും, ഇനിയുള്ള സുഹൃത്തും.ഇഹാനാണ് മരണം വരെ തന്റെ കൂട്ടുകാരൻ എന്ന് ഉണ്ണിക്കുട്ടൻ മനസ്സിലുറപ്പിച്ചു. തോളിൽ കൈയിട്ട് നടക്കുന്നവരല്ല ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത് എന്ന് ഉണ്ണിക്കുട്ടന് മനസ്സിലായി. അവൻ ഇഹാനിന്റെ അടുത്തു പോയിരുന്നു. അങ്ങനെ അവരുടെ ക്ലാസ് ടീച്ചർ വന്നു. ഉണ്ണിക്കുട്ടനോട് ഫസ്റ്റ് ബെഞ്ചിൽ ഇരിക്കാൻ ടീച്ചർ പറഞ്ഞു. അപ്പോൾ അവൻ സന്തോഷത്തോടെ ടീച്ചറെ നോക്കി പറഞ്ഞു." ടീച്ചർ അങ്ങനെ പറഞ്ഞല്ലോ അതുമതി സന്തോഷം പക്ഷേ ഞാൻ ഇവിടെ ഇഹെന്റെ അടുത്തിരുന്നു കൊള്ളാം. അങ്ങനെ ടീച്ചർക്ക് ഒരു കാര്യം മനസ്സിലായി. ആരെയും പരിഹസിക്കരുത്. എല്ലാവരെയും ഒരുപോലെ കാണുക, പഠിക്കാത്ത കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോൾ തീർച്ചയായും കുട്ടി പഠിക്കുമെന്ന് ടീച്ചർക്ക് മനസ്സിലായി. ക്ലാസ് കഴിഞ്ഞപ്പോൾ ടീച്ചർ ഉണ്ണിക്കുട്ടൻ തന്റെ അടുത്തേക്കു വിളിച്ചു കൊണ്ടു പറഞ്ഞു." നിന്നെ ഞാൻ ഇതു പറഞ്ഞപ്പോൾ ടീച്ചർ അറിയാതെ കരഞ്ഞു പോയികൂടുതൽ വിഷമിപ്പിച്ചു അല്ലേ.. നിന്റെ അമ്മയെയും....... എന്നോട് ക്ഷമിക്കണം.. മാപ്പ്
.. ഇനി ഞാൻ ഒരാളെയും പരിഹസിക്കുക ഇല്ല. അപ്പോൾ  നിറയുന്ന കണ്ണുകളോടെ ഉണ്ണിക്കുട്ടൻ പറഞ്ഞു." സാരമില്ല ടീച്ചറെ... ഒരിക്കലും ടീച്ചർമാർ കുട്ടികളോട് മാപ്പ് പറയേണ്ട ആവശ്യമില്ല. അന്നേ അതൊക്കെ മറന്നു. ടീച്ചറെ എന്റെ  നന്മയ്ക്കുവേണ്ടി അല്ലേ എന്നെ വിഷമിപ്പിച്ചേ..... അതുകൊണ്ട് എനിക്ക് വിഷമം ഇല്ല.. ടീച്ചർ അന്ന് എന്നെയും എന്റെ അമ്മയെയും വിഷമിപ്പിച്ചു ഇല്ലെങ്കിൽ ഞാനിങ്ങനെ പഠിക്കുക ഇല്ലായിരുന്നു.... ടീച്ചർ ഒരിക്കലും വിഷമിക്കേണ്ട.. "ഇതു പറഞ്ഞപ്പോൾ ടീച്ചർ അറിയാതെ കരഞ്ഞു പോയി. അവനെ ടീച്ചർ ചേർത്തുപിടിച്ചുകൊണ്ട് ഒരു ബുക്കും 10 പേനയും കൊടുത്തുകൊണ്ട് പറഞ്ഞു." ഇനിയും നന്നായി പഠിക്കണം, ഇത് എന്റെ വക ചെറിയൊരു സമ്മാനം. പിന്നീടൊന്നും അവൻ കേട്ടില്ല അവൻ അപ്പോൾ സന്തോഷ് ത്തിന്റെ ലോകത്തായിരുന്നു. അവൻ ഇന്ന് മെഡലും ട്രോഫിയും കിട്ടി. അവന്  തിടുക്കം ആയിരുന്നു ഇന്ന് വീട്ടിൽ ചെല്ലാൻ, മാത്രമല്ല കത്തെഴുതാനും. പക്ഷേ അവന് ഒരു സങ്കടം ഉണ്ടായിരുന്നു. പാവം അച്ഛൻ ഇതൊന്നും അച്ഛന് കാണാൻ പറ്റിയില്ലല്ലോ........ അവൻ സ്കൂൾ വിട്ടതും ഓടി. അവൻ വീട്ടിലെത്തിയപ്പോൾ ജോലികഴിഞ്ഞ് മകനെ കാത്തിരിക്കുകയായിരുന്നു അവന്റെ അമ്മ. അവൻ ഓടിച്ചെന്ന് അമ്മയുടെ മടിയിലിരുന്ന് മെഡലും ട്രോഫിയും കാണിച്ചുകൊടുക്കുകയും സ്കൂളിലെ വിശേഷങ്ങൾ പറയുകയും ടീച്ചർ തന്ന സമ്മാനം കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോൾ അവന്റെ അമ്മ അവനെ ചേർത്തു പിടിച്ച് ഒരു ചക്കര ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു." മോനേ.... ഇതാണ് അമ്മയുടെ സമ്മാനം... അമ്മയ്ക്ക് മോന്  സമ്മാനം വാങ്ങാൻ കാശില്ല..... കാശ് ഉണ്ടാകുമ്പോൾ മോന് നല്ലൊരു സമ്മാനം അമ്മ വാങ്ങിത്തരാം കേട്ടോ.......... ".അപ്പോൾ അമ്മയ്ക്ക് തിരിച്ചൊരു ഉമ്മ കൊടുത്തു കൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു." അമ്മേ....ലോകത്തിലെ ഏറ്റവും വലിയ സമ്മാനമാണ് അമ്മയുടെ ഈ ചക്കരയുമ്മ... ഇത് കിട്ടാൻ പുണ്യം ചെയ്താലും ചിലപ്പോൾ കിട്ടില്ല... ഈ ചക്കര ഉമ്മ കിട്ടാൻ ഞാൻ എത്ര ഭാഗ്യവാൻ ആണ്... ഈ ചക്കര ഉമ്മയും പ്രതീക്ഷിച്ച് ഒരുപാട് കുഞ്ഞുങ്ങൾ റോഡിനരികിൽ കിടക്കുമ്പോൾ താൻ എത്ര ഭാഗ്യവാനാണെന്ന് പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്. അമ്മ എന്ന മഹത്വത്തെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് പറയാനുണ്ട്." തന്റെ മോൻ പറയുന്നത് കേട്ട് അമ്മ അന്താളിച്ചു നിന്നു പോയി. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അമ്മ പറഞ്ഞു." മോനെ... ഇനിയൊരിക്കലും തോൽക്കരുത്,  മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെക്കരുത്. ഇല്ല എന്നവൻ തലകുലുക്കി സമ്മതിച്ചു. അങ്ങനെ പിന്നീടുള്ള കാലം അവർ വളരെ സന്തോഷത്തോടെ ജീവിച്ചു
 പക്ഷേ,  കുഞ്ഞുനാളിൽ തന്നെ അച്ഛൻ മരിച്ചുപോയി എന്ന സത്യം മാത്രം അവൻ അറിഞ്ഞില്ല. നീ അറിഞ്ഞാൽ മറന്നുപോകും എന്നുകരുതി അമ്മ പറഞ്ഞതുമില്ല. അവൻ കത്തെഴുതിയത് അവസാനിക്കാതെ അച്ഛൻ വരും എന്ന് കരുതി ക്ഷമയോടെ ശുഭപ്രതീക്ഷയോടു  കൂടി കാത്തിരിക്കാൻ അവൻ...
                                         
















Wednesday, March 25, 2020

മൈസൂർ പാലസ്

തെഹല
7F

ഈ യാത്ര മൈസൂർ പാലസിലേക്കുള്ളതാണ്. മൈസൂരിൽ വരുന്ന ആരും ആദ്യംതന്നെ കാണുന്നത് ഈ കൊട്ടാരം ആയിരിക്കും. മൈസൂർ രാജ്യം ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ വസതിയായിരുന്നു ഈ കൊട്ടാരം. പതിനാലാം നൂറ്റാണ്ടിലാണ് ആദ്യ കൊട്ടാരം നിർമ്മിക്കുന്നത് എന്നാൽ ഒരുപാട് തവണ തകർക്കപ്പെടുകയും പുനർ നിർമ്മിക്കുകയും ചെയ്യുകയുണ്ടായി. ഇപ്പോഴുള്ള കൊട്ടാരം നിർമ്മാണം പൂർത്തിയാക്കിയത് 1912 ൽ ആണ്.
ഇന്ത്യയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്നിവിടം.

7D ക്ലാസിലെ കീർത്തന വരച്ച ചിത്രങ്ങൾ