Friday, January 17, 2020

കായലോരത്തെ ചങ്ങാതിമാർ

കഥ
റിഫ നസ്ലി 7E
കാക്കയും കായലും ആമയും മീനും കിളികളും നല്ല ചങ്ങാതിമാരായിരുന്നു. ശാന്തമായ കായൽക്കരയും മരങ്ങളും കുറ്റി ചെടികളും ഈ ചങ്ങാതിമാർ ഒത്തുകൂടുന്ന സ്ഥലമായിരുന്നു. ഒരു ദിവസം കാക്ക വന്നത് ഏതോ മനുഷ്യർ പറഞ്ഞ വർത്തമാനം കേട്ടിട്ടാണ്. കാക്ക കായലിനോടും ആമയോടും മീനിനോടും കിളികളോടും ആ വാർത്ത പറഞ്ഞു.
കായൽക്കരയിൽ ഫ്ലാറ്റുകൾ പണിയാൻ പോകുന്നു.. 
ആകാശം മുട്ടുന്ന വലിയ കെട്ടിടം. 
മരം മുറിക്കും, കിളിക്കൂട് ഇല്ലാതാവും കിളികൾ പറന്ന് പോകേണ്ടി വരും. കായൽ മലിനമാകും. ആമക്കും മീനിനും ശ്വാസം മുട്ടും. തങ്ങളുടെ സ്വര്യ ജീവിതം അവസാനിക്കാൻ പോവുകയാണ്. മിണ്ടാനും കാണാനും ഇടമില്ലാതെ നമ്മൾ അകന്ന് പോവും. ഈ മനുഷ്യർക്ക് എന്തു ദുഷ്ടത്തരവും ചെയ്യാമല്ലോ.
അടുത്ത ദിവസം രാവിലെത്തന്നെ ചങ്ങാതിമാർ ഒത്തുകൂടി. അപ്പോഴേക്കും മനുഷ്യർ വന്നു. കുറ്റിച്ചെടികൾ നശിപ്പിച്ചു. മരം മറിച്ചു. കിളിക്കൂട് താഴെ വീണു. കിളികൾ പറന്നു . കാക്കയും പറന്നു പോയി. ആമയും മീനും വെള്ളത്തിൽ ഒളിച്ചു. കായൽ ഇതെല്ലാം നോക്കി നിന്നു. 
വർഷങ്ങൾ കഴിഞ്ഞു. മാലിന്യം നിറഞ്ഞ കായലിന് അനങ്ങാൻ പറ്റുന്നില്ല. ആമയും മീനും എവിടെ പോയി എന്നറിയില്ല. മരവും കിളിക്കൂടും കിളികളും ഇല്ല. കാക്ക മാത്രം ഇടക്ക് വരാറുണ്ട്.
ഒരു ദിവസം പതിവില്ലാത്ത വലിയ ആഹ്ലാദത്തോടെ കാക്ക പറന്ന് വന്നു. എന്നിട്ട്  കായലിനോട് ഉറക്കെ പറഞ്ഞു. ഈ ഫ്ലാറ്റ് പൊളിക്കാൻ പോവുകയാണ്. മനുഷ്യർ പറയുന്നത് കേട്ടതാണ്. വെടി മരുന്ന് നിറച്ച് ഫ്ലാറ്റ് തവിടുപൊടിയാക്കും. എന്നിട്ട് കായൽ വൃത്തിയാക്കും. ഫ്ലാറ്റ് നിന്ന സ്ഥലത്ത് മരം നടും, ചെടികൾ നടും. മനുഷ്യന്റെ കോടതികൾ പറഞ്ഞതുകൊണ്ടാണത്രെ ഇതൊക്കെ ചെയ്യുന്നത്.
കായലിനു സന്തോഷമായി. കായൽ കരയിലേക്ക് നോക്കിയിരുന്നു, ഫ്ളാറ്റുകൾ തകർന്നുവീണു. കായൽ വൃത്തിയാക്കി, ആമയും മീനും തിരിച്ചുവന്നു. മരങ്ങൾ വളർന്നു, കിളികൾ വന്നു, എല്ലാവർക്കും വലിയ സന്തോഷമായി.

Thursday, January 16, 2020




Gouri Nandini C 5E

Roopasree 5D
Roopasree 5D
Fathima Jibinsha K 5E
Marjana Fathima C K

Friday, January 10, 2020

മരം



പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നി‍ർമ്മിച്ച ഹൃസ്വചിത്രം
Directed By:Hareesh P 
Coordinator: Shabila K 
Staring: Gokul Raj, Gouri nandini, Keerthana, Athul Krishna

ജീവിതം

ധ്യാൻ കൃഷ്ണ 7A

കവിത 


ഒരു പുൽക്കൊടി പോലു-
മെന്നെ അറിയില്ല
എന്റെയീ ശബ്ദം കേൾക്കുന്നുമില്ല
എന്റെ ഉള്ളിലെ രമ്യ -
മാരും വർണ്ണിക്കുന്നതേയില്ല
എന്തിനു വേണ്ടി പിറന്നു ഞാൻ
എന്തിനു വേണ്ടി ജീവിച്ചു ഞാൻ
ആരുമറിയാതെ ഏകനായ് ഞാൻ,
എന്നെയറിയാത്ത മണ്ണിലേക്കലിയാൻ.
ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന SPIC MACAY എന്ന സംഘടന PMSA HSS വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സ്കൂളിൽ വച്ച് ഒഡീസി നൃത്തം കുട്ടികളെ പരിചയപ്പെടുത്തുന്ന ശിൽപശാല സംഘടിപ്പിച്ചു.
പ്രശസ്ത ഒഡീസി നർത്തകി ശതാബ്ദി മാലിക് അവതരണത്തിന് നേതൃത്വം നൽകി.