എഡിറ്റോറിയൽ

സ്കൂളിലെ കുട്ടികൾക്ക് അവരുടെ രചനാപരമായ കഴിവുകളെ നിരന്തരം പ്രകടിപ്പിക്കുന്നതിന് ഉതകുന്ന ഏറ്റവും മികച്ച ഒരു മാർഗമെന്ന നിലയ്ക്കാണ് ഈ ബ്ലോഗ് ആരംഭിക്കുന്നത്. 
ബ്ലോഗിനെക്കുറിച്ചുള്ള ആലോചനകൾ മുൻപേ തുടങ്ങിയെങ്കിലും കൊറോണ രോഗബാധയുടെ വ്യാപനം തടയുന്നതിന് രാജ്യം ലോക്ക് ഡൗണായ കാലത്താണ്  ഇത് സജീവമാക്കാൻ സാധിക്കുന്നത്.
സാധാരണ അവധി കാലത്തെ കളികളും യാത്രകളും മുടങ്ങി നിർബന്ധിതമായി വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികൾ നിരന്തരം ബ്ലോഗിലേക്ക് അവരുടെ സൃഷ്ടികൾ എത്തിച്ചു തുടങ്ങി.കുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ അധ്യാപകർ എന്നിവരും ബ്ലോഗിലേക്ക് സൃഷ്ടിപരമായ സംഭാവനകൾ നൽകി വരുന്നു.
ലോകത്ത് എവിടെ ഇരുന്നും ഈ ബ്ലോഗിലൂടെ PMSA ഹയർ സെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ടവരുടെ രചനകൾ കാണാൻ സാധിക്കുന്നു.
ബ്ലോഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അധ്യാപകരുടെ ഫോൺ നമ്പറിലേക്ക് വാട്സപ്പ് വഴി സൃഷ്ടികൾ അയയ്ക്കാം. ക്ലാസ് അധ്യാപകർ മുഖേനയും കുട്ടികൾക്ക് ബ്ലോഗിലേക്ക് സൃഷ്ടികൾ എത്തിക്കാം. 
-എഡിറ്റോറിയൽ ടീം.
ഹരീഷ് പി (9645265684)
ഉമ കെ (9746390135)
ഷബില കെ (9745892909)

No comments:

Post a Comment