കഥ
റിഫ നസ്ലി 7E
കാക്കയും കായലും ആമയും മീനും കിളികളും നല്ല ചങ്ങാതിമാരായിരുന്നു. ശാന്തമായ കായൽക്കരയും മരങ്ങളും കുറ്റി ചെടികളും ഈ ചങ്ങാതിമാർ ഒത്തുകൂടുന്ന സ്ഥലമായിരുന്നു. ഒരു ദിവസം കാക്ക വന്നത് ഏതോ മനുഷ്യർ പറഞ്ഞ വർത്തമാനം കേട്ടിട്ടാണ്. കാക്ക കായലിനോടും ആമയോടും മീനിനോടും കിളികളോടും ആ വാർത്ത പറഞ്ഞു.
കായൽക്കരയിൽ ഫ്ലാറ്റുകൾ പണിയാൻ പോകുന്നു..
ആകാശം മുട്ടുന്ന വലിയ കെട്ടിടം.
മരം മുറിക്കും, കിളിക്കൂട് ഇല്ലാതാവും കിളികൾ പറന്ന് പോകേണ്ടി വരും. കായൽ മലിനമാകും. ആമക്കും മീനിനും ശ്വാസം മുട്ടും. തങ്ങളുടെ സ്വര്യ ജീവിതം അവസാനിക്കാൻ പോവുകയാണ്. മിണ്ടാനും കാണാനും ഇടമില്ലാതെ നമ്മൾ അകന്ന് പോവും. ഈ മനുഷ്യർക്ക് എന്തു ദുഷ്ടത്തരവും ചെയ്യാമല്ലോ.
ആകാശം മുട്ടുന്ന വലിയ കെട്ടിടം.
മരം മുറിക്കും, കിളിക്കൂട് ഇല്ലാതാവും കിളികൾ പറന്ന് പോകേണ്ടി വരും. കായൽ മലിനമാകും. ആമക്കും മീനിനും ശ്വാസം മുട്ടും. തങ്ങളുടെ സ്വര്യ ജീവിതം അവസാനിക്കാൻ പോവുകയാണ്. മിണ്ടാനും കാണാനും ഇടമില്ലാതെ നമ്മൾ അകന്ന് പോവും. ഈ മനുഷ്യർക്ക് എന്തു ദുഷ്ടത്തരവും ചെയ്യാമല്ലോ.
അടുത്ത ദിവസം രാവിലെത്തന്നെ ചങ്ങാതിമാർ ഒത്തുകൂടി. അപ്പോഴേക്കും മനുഷ്യർ വന്നു. കുറ്റിച്ചെടികൾ നശിപ്പിച്ചു. മരം മറിച്ചു. കിളിക്കൂട് താഴെ വീണു. കിളികൾ പറന്നു . കാക്കയും പറന്നു പോയി. ആമയും മീനും വെള്ളത്തിൽ ഒളിച്ചു. കായൽ ഇതെല്ലാം നോക്കി നിന്നു.
വർഷങ്ങൾ കഴിഞ്ഞു. മാലിന്യം നിറഞ്ഞ കായലിന് അനങ്ങാൻ പറ്റുന്നില്ല. ആമയും മീനും എവിടെ പോയി എന്നറിയില്ല. മരവും കിളിക്കൂടും കിളികളും ഇല്ല. കാക്ക മാത്രം ഇടക്ക് വരാറുണ്ട്.
ഒരു ദിവസം പതിവില്ലാത്ത വലിയ ആഹ്ലാദത്തോടെ കാക്ക പറന്ന് വന്നു. എന്നിട്ട് കായലിനോട് ഉറക്കെ പറഞ്ഞു. ഈ ഫ്ലാറ്റ് പൊളിക്കാൻ പോവുകയാണ്. മനുഷ്യർ പറയുന്നത് കേട്ടതാണ്. വെടി മരുന്ന് നിറച്ച് ഫ്ലാറ്റ് തവിടുപൊടിയാക്കും. എന്നിട്ട് കായൽ വൃത്തിയാക്കും. ഫ്ലാറ്റ് നിന്ന സ്ഥലത്ത് മരം നടും, ചെടികൾ നടും. മനുഷ്യന്റെ കോടതികൾ പറഞ്ഞതുകൊണ്ടാണത്രെ ഇതൊക്കെ ചെയ്യുന്നത്.
കായലിനു സന്തോഷമായി. കായൽ കരയിലേക്ക് നോക്കിയിരുന്നു, ഫ്ളാറ്റുകൾ തകർന്നുവീണു. കായൽ വൃത്തിയാക്കി, ആമയും മീനും തിരിച്ചുവന്നു. മരങ്ങൾ വളർന്നു, കിളികൾ വന്നു, എല്ലാവർക്കും വലിയ സന്തോഷമായി.
No comments:
Post a Comment