ആദിത്യ എൻ
6th
അഞ്ചാം ക്ലാസിലെ സീലിംഗിന്റെ മുകളിലെ വിശാലമായ ലോകത്താണ് മിട്ടു പ്രാവിന്റെ താമസം.മിട്ടു പ്രാവ് മാത്രമല്ല.. മിട്ടുവിന്റെ മാതാപിതാക്കളും കൂട്ടുകാരും ബന്ധുക്കളുമായി നൂറോളം പ്രാവുകൾ അവിടെ സന്തോഷത്തോടെ താമസിക്കുന്നു.പകൽ സമയത്ത് പുറത്ത് സ്കൂൾ കുട്ടികൾ ഉള്ളതു കൊണ്ട് അവരാരും വല്ലാതെ പുറത്തിറഞ്ഞാറില്ല. എന്നാൽ ഒഴിവ് ദിവസങ്ങളിലും സ്കൂൾ വിട്ട ശേഷമുള്ള സമയത്തും മിട്ടുവും കൂട്ടുകാരും സ്കൂളിലാകെ പറന്ന് നടക്കലാണ്. കുട്ടികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഭക്ഷണ സാധനങ്ങൾ ധാരാളം അവർക്ക് കഴിക്കാൻ കിട്ടാറുണ്ട്. കുട്ടികൾ കുടിവെള്ള പൈപ്പ് ശരിക്ക് അടക്കാതെ പോവുന്നതിനാൽ വെള്ളം തിരഞ്ഞും ദൂരെ എവിടെയും പോകേണ്ടിവരാറില്ല. എന്നാൽ വേനൽക്കാലമായാൽ പിന്നെ ഗതികേടാണ്. സീലിംഗിന്റെ മുകളിൽ പകൽ കനത്ത ചൂടാണ്. എന്നാൽ വേനൽ കനക്കുമ്പോഴേക്ക് സ്കൂൾ അടക്കുമല്ലോ.. അപ്പോ താമസം താഴെ ക്ലാസുകളിലേക്ക് മാറ്റിയാൽ മതിയല്ലോ. ഭക്ഷണവും വെള്ളവും കിട്ടാത്തതാണ് പ്രശ്നം.വീണ്ടും വേനൽക്കാലമാവാൻ തുടങ്ങിയിരിക്കുന്നു. വെള്ളവും ഭക്ഷണവും തിരഞ്ഞ് ദൂരെ ദൂരെ അലഞ്ഞ് നടക്കേണ്ട ഗതികേടിനെക്കുറിച്ചും അവിടങ്ങളിലെ അപകടങ്ങളെക്കുറിച്ചു അലോചിച്ചപ്പോൾ തന്നെ മിട്ടുവിന് പേടിയാൻ തുടങ്ങി.സ്കൂളിൽ വാർഷിക പരീക്ഷകൾ തുടങ്ങി. പതിവ് പോലെ ഉള്ള ബഹളം ഇല്ലാത്തതിനാൽ മിട്ടു സുഖമായി ഉറങ്ങുകയായിരുന്നു. പെട്ടന്ന് കുട്ടികളുടെ ശബ്ദവും കൈയ്യടിയും കേട്ടു. മിട്ടു എഴുന്നേറ്റു. ഒരു വിടവ് തിരഞ്ഞ് അതിലൂടെ പുറത്തേക്ക് കടന്ന് നോക്കി. ടീച്ചർമാരും കുറേ കുട്ടികളും ഒരു മരത്തിന് ചുറ്റും നിൽക്കുന്നു. ടീച്ചർമാർ മാറി മാറി എന്തൊക്കെയോ കുട്ടികളോട് പറയുന്നു. കുട്ടികൾ കേട്ട് കൈയ്യടിക്കുന്നു. അപ്പോഴാണ് മിട്ടു മരത്തിന് മുകളിൽ ഒരു കാഴ്ച കണ്ടത്. കുട്ടികളും ടീച്ചർമാരും ചേർന്ന് ഒരു ചട്ടി മരത്തിൽ കെട്ടി വച്ചിരിക്കുന്നു. അതിൽ വെള്ളം നിറച്ചിട്ടുണ്ട്. "കടുത്ത വേനലിൽ കുടിക്കാൻ വെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്ക് കുടിക്കാൻ നിങ്ങൾ ഓരോരുത്തരും അവരവരുടെ വീട്ടിൽ ഇതുപോലെ തുറന്ന പാത്രത്തിൽ അൽപം ജലം കരുതണം"ടീച്ചർ കുട്ടികളോട് പറഞ്ഞതാണ്.ഇത് കേട്ടതോടെ മിട്ടുവിന് സന്തോഷമായി. വെള്ളം തേടി ഇനി എവിടെയും പോകണ്ട. മനുഷ്യർ അത്ര ചീത്ത വർഗ്ഗം ഒന്നുമല്ല എന്ന് ചിന്തിച്ച് കൊണ്ട് മിട്ടു വെറുതേ കുറച്ച് ദൂരേക്ക് നോക്കി. മതിലരികിലെ കറുമൂസ മരങ്ങളിലെ കറുമൂസകളെല്ലാം പഴുത്ത് തുടങ്ങിയിരിക്കുന്നു. വെള്ളം മാത്രമല്ല ഭക്ഷണവും ഇവിടെത്തന്നെ ഉണ്ടല്ലോ. സന്തേഷ വാർത്ത കൂട്ട കാരോടും മറ്റെലാവരോടും പറയാൻ മിട്ടു ദൃതിയിൽ അകത്തേക്ക് ഓടി.

No comments:
Post a Comment