മുഹമ്മദ് റാഷിദ്
രക്ഷിതാവ്
നമുക്കെല്ലാം പല വിധത്തിലുള്ള ഹോബികൾ ഉണ്ടായിരിക്കും. എന്നാൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രാജകീയ വിനോദം എന്നറിയപ്പെടുന്ന , ലോക വ്യാപകമായി സുഹൃത്തുക്കളെ നിർമ്മിക്കുന്ന ഒരു ഹോബിയുണ്ട് , ഹാം റേഡിയോ.
സാധാരണ റേഡിയോ കേൾക്കാൻ മാത്രമാണ് സാധിക്കുന്നത് എന്നാൽ അമച്ച്വർ റേഡിയോ എന്നറിയപ്പെടുന്ന ഹാം റേഡിയോ വഴി നമുക്ക് സംസാരിക്കുക കൂടി ആവാം. തീർത്തും സൗജന്യമായും നിയമപരമായ ഒരു വിലക്കുകളോ തടസങ്ങളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാതെ ലോകത്തിന്റെ ഏതു കോണിലേക്കും ആശയ വിനിമയം നടത്താം. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരോട് പോലും ഹാം റേഡിയോ വഴി സംസാരിക്കാം.
ലോകത്ത് ഇരുപത്തി എട്ട് ലക്ഷം ആളുകൾ ഹാം റേഡിയോ ഉപയോഗിക്കുന്നു. ഹാം എന്നാണ് ഇവർ അറിയപ്പെടുന്നത്. ഹെർട്സ്, ആംസ്ട്രോങ്ങ്, മാർക്കോണി എന്നീ ശാസ്ത്രജ്ഞരുടെ സ്മരണാർഥം ഇവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് HAM എന്ന പേരുണ്ടായത്.
ഒരു മേശപ്പുറത്ത് സ്ഥാപിക്കാവുന്ന ഒരു ചെറു റേഡിയോ സ്റ്റേഷനും റേഡിയോ റിസീവറും ആണ് ഹാം റേഡിയോക്ക് ഉള്ളത്. പന്ത്രണ്ട് വയസ് തികഞ്ഞ ആർക്കും ഹാം ആവാം. ഇതിനായി ഗവൺമെന്റിന്റെ അനുമതി വാങ്ങേണ്ടതും ഒരു ലളിതമായ പരീക്ഷ എഴുതി ജയിക്കേണ്ടതും ഉണ്ട്. ചുരുങ്ങിയ ചിലവിൽ ഹാം റേഡിയോ സംവിധാനമൊരുക്കാൻ നിലവിലുള്ള ഹാം കൂട്ടായ്മകൾ നമ്മെ സഹായിക്കുകയും ചെയ്യും.
കേവലം ഒരു വിനോദം എന്നതിലുപരി നിരവധി സാമൂഹിക പ്രതിദ്ധതയുള്ള പ്രവർത്തനങ്ങൾ ഹാം റേഡിയോ വഴി ചെയ്തു വരുന്നുണ്ട്. 2004 ൽ സുനാമി ആന്റമാൻ നിക്കോബാർ ദ്വീപുകളെ ഒറ്റപ്പെടുത്തിയപ്പോഴും, 2015 ലെ നേപ്പാൾ ഭൂകമ്പ സമയത്ത് എല്ലാവിധ വാർത്താവിനിമയ സൗകര്യങ്ങ തകരാറായപ്പോഴും ഹാമുകൾ ആണ് രക്ഷകരായി എത്തിയത്. ഇത്തരം അവസരങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാൻ ഹാംറേഡിയോ കൾക്ക് മാത്രമാണ് സാധിക്കുന്നത്. നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഹാം റേഡിയോ ഉപയോഗിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ വധം അന്വേഷിക്കുന്നതിന് ഹാമുകൾ നമ്മുടെ അന്വേഷണ സംവിധാത്തെ സഹായിച്ചിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.
ഹാം റേഡിയോ ഹോബിയാക്കിയവരിൽ നിരവധി പ്രശസ്തരുണ്ട്. യൂറി ഗഗാറിൻ, കൽപ്പന ചൗള, സോണിയാ ഗാന്ധി, ബരാക് ഒബാമ, അമിതാബ് ബച്ചൻ, മമ്മുട്ടി എന്നിവർ ഹാം റേഡിയോ ഉപയോഗിക്കുന്നവരാണ്.
(സഹായം: വിക്കിപീഡിയ)
(സഹായം: വിക്കിപീഡിയ)

No comments:
Post a Comment